Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : North American Diocese

America

നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ മികച്ച പാ​രീ​ഷ് അ​വാ​ർ​ഡ് ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ പ​ള്ളി​ക്ക്

മി​ഷി​ഗ​ൺ: മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഇ​ട​വ​ക​യ്ക്കു​ള്ള പാ​രീഷ് അ​വാ​ർ​ഡ് സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കാ​ൻ പോ​കു​ന്ന ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ പള്ളിക്ക് ല​ഭി​ച്ചു.

ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടെ ആ​ത്മീ​യ പ​രി​പോ​ഷ​ണ​ത്തി​നാ​യി ആ​രാ​ധ​ന​യി​ലൂ​ടെ​യും വ​ച​ന പ​ഠ​ന​ത്തി​ലൂ​ടെ​യും ഇ​ട​വ​ക ത​ല​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട പ​രു​പാ​ടി​ക​ൾ, സാ​മൂ​ഹ്യ ന​ന്മ​യ്ക്കാ​യി ന​ട​പ്പാ​ക്കി​യ ജീ​വ കാ​രു​ണ്യ പ​ദ്ധ​തി​ക​ൾ, സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ സു​താ​ര്യ​ത​യും ഒ​പ്പം ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വ്യ​ത്യ​സ്ത​മാ​യ പ്രോ​ഗ്രാ​മു​ക​ൾ ന​ട​പ്പാ​ക്കാ​ൻ പാ​രി​ഷ് ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ മി​ക​ച്ച നേ​തൃ​ത്വം, ഭ​ദ്രാ​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ പ​ങ്കാ​ളി​ത്തം എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് ഈ ​അ​വാ​ർ​ഡ്.

ഭ​ദ്രാ​സ​ന അ​സം​ബ്ലി സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്‌​കോ​പ്പാ​യി​ൽ നി​ന്നും ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. ജോ​ബി​ൻ ജോ​സ്, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ബോ​ബ​ൻ ജോ​ർ​ജ്, ഷോ​ൺ തോ​മ​സ്, യൂ​ത്ത് ഫെ​ലോ​ഷി​പ്പ് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി​യും അ​സം​ബ്ലി അം​ഗ​വു​മാ​യ ഇ​വാ​ഞ്ച​ലി​ൻ ജോ​ൺ എ​ന്നി​വ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

അ​തേ​തു​ട​ർ​ന്ന് ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലെ ആ​രാ​ധ​ന​ക്ക് ശേ​ഷം വി​കാ​രി റ​വ. ജോ​ബി​ൻ ജോ​സി​ൽ നി​ന്നും ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ​ക്കു വേ​ണ്ടി സെ​ക്ര​ട്ട​റി വി​നോ​ദ് തോ​മ​സ്, ലെ​യ്‌​ലീ​ഡ​ർ വ​ർ​ഗീ​സ് എ​ബ്ര​ഹാം, അ​ക്കൗ​ണ്ട് ട്ര​സ്റ്റി ബോ​ബ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു.

അ​ര നൂ​റ്റാ​ണ്ട് പി​ന്നി​ടു​ന്ന ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന് മി​ക​ച്ച പി​ൻ​തു​ണ​യും നേ​തൃ​ത്വ​വും ന​ൽ​കു​ന്ന ഇ​ട​വ​ക​യാ​ണ്. 2026-2029 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക അം​ഗ​മാ​യ ഷോ​ൺ തോ​മ​സ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന .കൗ​ൺ​സി​ൽ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​പു​ല​മാ​യ പ​രിപാ​ടി​ക​ളാ​ണ് ക്ര​മീ​ക​രി​ക്കു​ന്ന​ത് എ​ന്ന് ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു

Latest News

Corehub Up